ബംഗളുരുവിനോട് കൊച്ചിയിൽ കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാവുകയാണ്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.2022-23 സീസണിലെ ഐ‌എസ്‌എൽ നോക്കൗട്ട് പ്ലേഓഫിൽ രണ്ട് ക്ലബുകളും നേർക്കുനേർ വരികയും റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ നേതൃത്വത്തിൽ മത്സരം മുഴുവനാക്കാതെ കയറി പോവുകയും ചെയ്തു.

അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ആണ് കളി നിർത്തിയത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഇതൊരു ബ്ലോക്ക്ബസ്റ്റർ മത്സരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.കോച്ചിന്റെ നേതൃത്വത്തിൽ കളിക്കാർ കളംവിട്ടത്‌ വൻ വിമർശമുയർത്തി. അച്ചടക്ക നടപടിയും വന്നു. 10 മത്സരത്തിലാണ്‌ വുകോയുടെ വിലക്ക്‌. ഡ്യുറൻഡ്‌ കപ്പിലെ മൂന്ന്‌ മത്സരങ്ങൾ കഴിഞ്ഞ്‌ ഇനിയും ഏഴെണ്ണം ബാക്കിയുണ്ട്‌.ട്രാൻസ്ഫർ ജാലകത്തിൽ ഇരു ടീമുകളും ചില സമൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഉദാന്ത സിംഗ്, സന്ദേശ് ജിംഗൻ, റോയ് കൃഷ്ണ, പ്രബീർ ദാസ് എന്നിവരെ ബെംഗളൂരു വിട്ടയച്ചപ്പോൾ, ബ്ലാസ്റ്റേഴ്സ് അവരുടെ പോസ്റ്റർ ബോയ് സഹൽ അബ്ദുൾ സമദ്, ജെസൽ കാർനെറോ, പ്രഭ്സുഖൻ സിംഗ് ഗിൽ, ഹർമൻജോത് സിംഗ് ഖബ്ര എന്നിവരോട് വിടപറഞ്ഞു.ഗുണനിലവാരമുള്ള ചില സൈനിംഗുകൾ ഉപയോഗിച്ച് രണ്ടു ടീമുകളും തങ്ങളുടെ സ്‌ക്വാഡിനെ ശക്തമാക്കിയിട്ടുണ്ട്.പ്രീതം കോട്ടാലും, പ്രബീർ ദാസും,ലോസ്‌ ഡ്രിൻസിച്ചും .ലെസ്‌കോവിച്ചും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ അണിനിരിക്കും.

വിബിൻ മോഹനൻ, മുഹമ്മദ്‌ അയ്‌മെൻ, നിഹാൽ സുധീഷ്‌ തുടങ്ങിയ യുവ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.പഞ്ചാബ്‌ എഫ്‌സിയിൽ നിന്നെത്തിയെ ഫ്രെഡി ലല്ലാവ്‌മാവ്‌മയും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. മുന്നേറ്റനിരയിൽ ഘാനയുടെ ഇരുപത്തിരണ്ടുകാരൻ ക്വാമി പെപ്രാഹിൽ ഏറെ പ്രതീക്ഷിക്കുന്നുണ്ട്‌.ജപ്പാനീസ്‌ വിങ്ങർ ദയ്‌സുകെ സകായ്‌ പ്രീ സീസണിൽ മികവ് പുലർത്തിയിരുന്നു. സാഹചര്യങ്ങളും നിരവധി പുതിയ കളിക്കാരുടെ ഉൾപ്പെടുത്തലും കണക്കിലെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ വരാനിരിക്കുന്ന സീസണിലെ പ്രധാന ലക്ഷ്യം തീർച്ചയായും ടോപ്പ്-ഫോർ ഫിനിഷാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ: സച്ചിൻ സുരേഷ്; പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോഷ് ഡ്രിൻചിച്, ഐബാൻ ഡോഹ്ലിംഗ്; ജീക്‌സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, അഡ്രിയാൻ ലൂണ;ഡെയ്‌സുകെ സകായ്,ക്വാമെ പെപ്ര, ബിദ്യാഷാഗർ സിംഗ്.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *