പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി അര്ജന്റീന |Argentina

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നാമത്തെ ജയം സ്വന്തമാക്കി അര്ജന്റീന. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽ അർജന്റീനക്ക് വേണ്ടി കളിച്ചില്ല. രണ്ടാം പകുതിയിൽ ജൂലിയോ അൽവാരസിന്‌ പകരമായാണ് മെസ്സി കളത്തിലിറങ്ങിയത്.

ബ്യൂണസ് അയേഴ്‌സിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. മൂന്നാമത്തെ മിനുട്ടിൽ നിക്കോളാസ് ഒട്ടാമെൻഡിയുടെ ഗോളിലാണ് അര്ജന്റീന വിജയം നേടിയെടുത്തത്. റോഡ്രിഗോ ഡി പോൾ എടുത്ത കോർണറിൽ നിന്നും മികച്ചൊരു അക്രോബാറ്റിക് ഷോട്ടിലൂടെ ഒട്ടാമെൻഡി പരാഗ്വേൻ വലകുലുക്കി. ആദ്യ പകുതിയിൽ നിക്കോ ഗോൺസാലസിന് ലഭിച്ച അവസരം അവിശ്വസനീയമാംവിധം പാഴായിപോയി.

നിരവധി ഗോൾ അവസരങ്ങൾ അർജന്റീനക്ക് ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.ഹാഫ്ടൈമിന് തൊട്ടുപിന്നാലെ ബെഞ്ചിൽ നിന്ന് ഇറങ്ങിയ ലയണൽ മെസ്സിയുടെ രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഒരു ഷോട്ട് ഡയറക്റ്റ് കോർണറിൽ നിന്നും ഒന്ന് ഫ്രീകിക്കിൽ നിന്നുമായിരുന്നു.ലൗട്ടാരോ മാർട്ടിനെസ്, റോഡ്രിഗോ ഡി പോൾ, നിക്കോ ഗോൺസാലസ് എന്നിവർക്കെല്ലാം ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചു.

എന്നാൽ മത്സരത്തിലെ രണ്ടാമത്തെ ഗോൾ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. മത്സരത്തിലെ മറ്റൊരു പ്രത്യേകത ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് മറ്റൊരു ക്ലീൻ ഷീറ്റ് സ്വന്തമാക്കി എന്നതാണ്. മത്സരത്തിൽ പരാഗ്വേയ്ക്ക് ഒരു മികച്ച ആക്രമണ അവസരം പോലും സൃഷ്ടിക്കാൻ കഴിഞ്ഞില്ല.2022 ലോകകപ്പ് ഫൈനലിൽ കൈലിയൻ എംബാപ്പെയുടെ 118-ാം മിനിറ്റിലെ സമനില ഗോളിന് ശേഷം അര്ജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

ഇത് അര്ജന്റിന കീപ്പർ ദിബുവിന് ഒരു റെക്കോർഡ് നൽകി. ഒരു വഴങ്ങാതെ 609 മിനിറ്റ് കടന്നു പോയികൊണ്ടിരിക്കുകയാണ്.അർജന്റീനയുടെ മുഖ്യ പരിശീലകനായ ലയണൽ സ്‌കലോനിയുടെ കീഴിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീന ഇതുവരെ പരാജയപ്പെട്ടിട്ടില്ല.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *